അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് 8 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റുക് സാന ആണ് മരിച്ചത്.

തിരുവനന്തപുരം: അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് 8 വയസുകാരിക്ക് ദാരുണാന്ത്യം. സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് അപകടം. നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റുക് സാന(8) ആണ് മരിച്ചത്. പേരൂര്‍ എംഎം യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഒന്നര വയസ്സുള്ള അനുജന്‍ വീടിന് പുറകില്‍ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാന്‍ റുക് സാന ഓടിയെത്തുകയായിരുന്നു. അപ്പോഴേക്കും മരം റുക്‌സാനയുടെ ദേഹത്ത് വീണിരുന്നു. അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ റുക്‌സാനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story