അതി തീവ്ര ന്യൂനമര്‍ദ്ദം 'ഡിറ്റ് വാ' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; അടുത്ത 5 ദിവസം കേരളത്തിലും മഴയ്ക്ക് സാധ്യത

പുതുച്ചേരിയിലും തമിഴ് നാട്ടിലെ 7 ജില്ലകളിലും എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങളെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമര്‍ദ്ദം(Deep Depression) ഡിറ്റ് വാ (Ditwah) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി നവംബര്‍ 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. പുതുച്ചേരിയിലും തമിഴ് നാട്ടിലെ 7 ജില്ലകളിലും എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങളെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

'ഡിറ്റ് വാ' ചുഴലിക്കാറ്റ് നിലവില്‍ കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നവംബര്‍ 27 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Related Articles
Next Story
Share it