നിലമ്പൂരില്‍ ആദ്യ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫിന് മേല്‍ക്കൈയുള്ള വഴിക്കടവില്‍ കരുത്ത് കാട്ടി പിവി അന്‍വര്‍
വിജയം ആര്‍ക്കായിരിക്കും എന്നറിയാനുള്ള ആകാംക്ഷയോടെ ജനപ്രതിനിധികളും വോട്ടര്‍മാരും

മലപ്പുറം: നിലമ്പൂരില്‍ ആദ്യ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫിന് മേല്‍ക്കൈയുള്ള വഴിക്കടവില്‍ കരുത്ത് കാട്ടി സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. ആദ്യ റൗണ്ട് വോട്ടെണ്ണുമ്പോള്‍ വഴിക്കടവില്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ അന്‍വര്‍ പിടിച്ച വോട്ടുകള്‍ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുകയാണ്. യുഡിഎഫിനൊപ്പം എല്‍ഡിഎഫിന്റെ വോട്ടുകളും അന്‍വര്‍ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്. തൊട്ടടുത്ത് തന്നെ സ്വരാജും ഉണ്ട്.
വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 3771 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ്, എല്‍ഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ചാണ് പി വി അന്‍വറിന്റെ മുന്നേറ്റം. ആദ്യം എണ്ണിയത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ്. ഇ വി വോട്ടുകളും എണ്ണിക്കഴിഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് - 19,849, എം. സ്വരാജ് - 16078, പി.വി. അന്‍വര്‍ - 6636, അഡ്വ. മോഹന്‍ ജോര്‍ജ് - 2271 എന്നിങ്ങനെയാണ് വോട്ട് നില. വിജയം ആര്‍ക്കായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനപ്രതിനിധികളും വോട്ടര്‍മാരും