പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും

തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.

15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത. രാഹുല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹത്തിന് പറയാനുള്ളതും കൂടി കേള്‍ക്കണമെന്ന നിലപാടും ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്.

രാഹുലിനെതിരെ കടുത്ത നടപടി എടുത്തില്ലെങ്കില്‍ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്നും ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ അധ്യക്ഷ പദവി ഒഴിഞ്ഞിരുന്നു.

Related Articles
Next Story
Share it