പിപി ദിവ്യയെ തല്ലിയും തലോടിയും മുഖ്യമന്ത്രി ; രാമായണം ഉദ്ധരിച്ച് പിണറായി വിജയന്‍

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ വിമര്‍ശിച്ചും അനുകൂലിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ പിപി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്നും അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണമെന്നും പറഞ്ഞ പിണറായി വിജയന്‍ , ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ലെന്നും അനുഭവപാരമ്പര്യമുള്ള നേതാവാണെന്നും തിരിച്ച് വരാന്‍ അവസരമുണ്ടാകുമെന്നും പറഞ്ഞു. സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പിപി ദിവ്യ നടത്തിയ പരാമര്‍ശം ന്യായീകരിക്കാനാവുന്നതല്ലെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.