ചാലക്കുടി ബാങ്ക് കവർച്ച : പ്രതി പിടിയിൽ: 10 ലക്ഷം രൂപ കണ്ടെടുത്തു

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പതിനഞ്ചു ലക്ഷം രൂപ കൊള്ളയടിച്ച പ്രതി പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോയാണ് പിടിയിലായത്. 10ലക്ഷം രൂപ കണ്ടെടുത്തു. കടംവീട്ടാനാണ് ബാങ്ക് കൊള്ളയടിച്ചതെന്നു പ്രതി പറഞ്ഞു. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കവര്‍ച്ച. മോഷ്ടാവ് സ്കൂട്ടറില്‍ വരുന്നതിന്‍റേയും ബാങ്കിനുള്ളില്‍ കാട്ടിയ പരാക്രമത്തിന്‍റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
Next Story