ജാതി അധിക്ഷേപ കേസ്: കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാര്‍

തിരുവനന്തപുരം: നര്‍ത്തകനും നടനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെ അപമാനിച്ചെന്ന കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. വിവാദ അഭിമുഖം പുറത്തുവിട്ട യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോ പോളോയും കേസില്‍ പ്രതിയാണ്. ആര്‍.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സത്യഭാമ അഭിമുഖത്തില്‍ സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്‌ ആര്‍.എല്‍.വി രാമകൃഷ്ണൻ പരാതി നല്‍കിയത്. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കുകയായിരുന്നു പൊലീസിന് മുന്നിലെ ആദ്യ വെല്ലുവിളി. അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകള്‍ വിശദമായി അന്വേഷിച്ച്, ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് അത് രാമകൃഷ്ണനെതിരെ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it