പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു

അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന്‍ ദാസ്- മരിയ ജോസഫ് ദമ്പതികളുടെ ഏക മകള്‍ ദേവപ്രിയയാണ് മരിച്ചത്.

കോട്ടയം: പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയര്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന്‍ ദാസ്- മരിയ ജോസഫ് ദമ്പതികളുടെ ഏക മകള്‍ ദേവപ്രിയയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 8.10ന് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് ആയിരുന്നു അപകടം നടന്നത്. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാന്‍ തിരിച്ചിടുന്നതിനിടെ ടയര്‍ തട്ടിയാണ് കുഞ്ഞിന് പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Related Articles
Next Story
Share it