എ.കെ.ജി.സി.ടി. 67ാം സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട് ഉജ്വല തുടക്കം

കാസര്‍കോട്: ഫെഡറലിസം, വൈജ്ഞാനിക സമൂഹം, നവകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.ജി.സി.ടിയുടെ അറുപത്തിയേഴാം സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കം കുറിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘശബ്ദം സാഹിത്യമത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ഉച്ചക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കെ.സി.എച്ച്.ആര്‍. ചെയര്‍മാന്‍ ഡോ. കെ.എന്‍. ഗണേഷ് നിര്‍വ്വഹിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ചേരും. വൈകിട്ട് അധ്യാപകരുടെ പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ് ഘാടനം ചെയ്യും. എം. വിജിന്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും.

ഞായറാഴ്ച രാവിലെ 10 മണിക്ക് ട്രേഡ് യൂണിയന്‍ സമ്മേളനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ് ഘാടനം ചെയ്യും. തുടര്‍ന്ന് റിപ്പോര്‍ട്ട്, ചര്‍ച്ച, മറുപടി, പ്രമേയങ്ങള്‍, ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം, പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി എഴുന്നൂറോളം അധ്യാപകര്‍ പങ്കെടുക്കും.

Related Articles
Next Story
Share it