ബെയ്‌ലിന്‍ ദാസ് ജയിലിലേക്ക്; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക അഡ്വ ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ചൊവ്വാഴ്ചയാണ് വഞ്ചിയൂര്‍ കോടതിയില്‍ ശ്യാമിലിയെ ബെയിലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ അഭിഭാഷക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ബെയ്‌ലിനെ തുമ്പയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it