Begin typing your search above and press return to search.
തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

തിരുവാരൂര്‍: തമിഴ്നാട് തിരുവാരൂരിൽ ഒമ്നി വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ് അപകടത്തില്‍ മരിച്ച നാല് പേരും. മൂന്ന് പേർക്ക് പരിക്കേറ്റു.സുഹൃത്തുക്കളായ ഷാജു, രാഹുൽ, രാജേഷ്, സജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്നലെയാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്. മാരുതി ഈക്കോ വാനിലാണ് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചത്
Next Story