Begin typing your search above and press return to search.
വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട്ടില്‍ 27കാരന്‍ കൊല്ലപ്പെട്ടു

Representative image
വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഏറ്റവും ഒടുവില്‍ അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ കറപ്പന്റെ ബാലകൃഷ്ണന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 27 വയസ്സായിരുന്നു. ആദിവാസി വിഭാഗത്തില്‍പെട്ട കാട്ടുനായ്ക്ക സമുദായത്തില്‍പെട്ടയാളാണ് ബാലകൃഷ്ണന്‍. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ജീവന്‍ പൊലിയുന്ന ഏഴാമത്തെ ആളാണ് ബാലകൃഷ്ണന്‍. 72 മണിക്കൂറിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളും. കഴിഞ്ഞ ദിവസം നൂല്‍പ്പുഴയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട മാനുവെന്ന യുവാവും കൊല്ലപ്പെട്ടിരുന്നു.സംസ്ഥാനത്ത് ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലകൃഷ്ണന്‍.
Next Story