HIV | വളാഞ്ചേരിയില്‍ ലഹരി സംഘത്തില്‍പെട്ട 9 പേര്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു; വിനയായത് ഒരേ സിറിഞ്ച് ഉപയോഗിച്ചത്

മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി സംഘത്തില്‍പെട്ട 9 പേര്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കേരള എയ് ഡ് സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്.ഐ.വി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം ഡിഎംഒയും വാര്‍ത്ത സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയതായും ഡിഎംഒ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കൂടി എച്ച്.ഐ.വി സ്ഥിരീകരിച്ചു.
ഇതോടെ ഇവരുടെ കുടുംബത്തേയും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്‌ക്രീനിംഗിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.