സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
മരിച്ചത് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനിയായ 78 കാരി

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. അസുഖം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്സ ബീവിയാണ് മരിച്ചത് (78). ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഈ മാസം 16 ന് ആണ് വയോധികയ്ക്ക് അസുഖം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 കാരിയും മരണത്തിന് കീഴടങ്ങിയിരുന്നു. ഇതോടെ എട്ടു പേരാണ് ഈ മാസം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. 47 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. ഈ വര്‍ഷം ഇതുവരെ 129 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. 26 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Next Story