20 കോടിയുടെ ഭാഗ്യവാന്‍ കണ്ണൂരില്‍; ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ലോട്ടറി ഫലം പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ വില. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും.

10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (20 കോടി)

XD 387132

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)

XG 209286, XC 124583, XE 589440, XD 578394, XD 367274,

XH 340460, XE 481212, XD 239953, XK 524144, XK 289137,

XC 173582, XB 325009, XC 315987, XH 301330, XD 566622,

XE 481212, XD 239953, XB 289525, XA 571412, XL 386518,

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it