കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 19 കാരന്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അലന്‍ ആണ് മരിച്ചത്

തിരുവനന്തപുരം: കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 19 കാരന്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അലന്‍ ആണ് മരിച്ചത്. തൈക്കാട് സ്‌കൂളിനു സമീപത്തു കളിക്കുന്നതിനെ ചൊല്ലി യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കുത്തേറ്റ അലനെ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story

