പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

പാലക്കാട്: ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട് മീങ്കരയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചെന്നൈ- പാലക്കാട് ട്രെയിന്‍ ആണ് പശുക്കളെ ഇടിച്ചത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

ട്രെയിന്‍ ഇടിച്ച് ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്റെ അടിയില്‍പ്പെട്ടുമാണ് കൂടുതല്‍ പശുക്കളും ചത്തത്. ഇടിയുടെ ആഘാതത്തില്‍ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അല്‍സമയത്തേക്ക് നിര്‍ത്തിവച്ചു. മീനാക്ഷി പുരം പൊലീസിന്റെ നേതൃത്വത്തില്‍ ജഡങ്ങള്‍ ട്രാക്കില്‍ നിന്നും മാറ്റിയശേഷമാണ് സര്‍വീസ് പുന:സ്ഥാപിച്ചത്.

Related Articles
Next Story
Share it