സംസ്ഥാന ബജറ്റ്: ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളിൽ 50 ശതമാനം വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനവുമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടാവുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ , ഏഴര രൂപയാവും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായി വര്‍ധിക്കും. വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റിന്റെ അവതരണത്തിന് മുമ്പ് സാമ്പത്തിക ഞെരുക്കത്തെ അതീജീവിക്കാനായെന്ന് പ്രഖ്യാപിച്ചാണ് മന്ത്രി അവതരണം തുടങ്ങിയത്. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു. ബജറ്റില്‍ ആദ്യ ആശ്വാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്.
ബജറ്റ് പ്രഖ്യാപനങ്ങള്‍
സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും.
ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കും.
വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നു
ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി രൂപ
കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല്‍ മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക
കണ്ണൂർ സർവ്വകലാശാലയ്ക്ക് 34 കോടി
ഉള്‍നാടന്‍ ജലഗതാഗതം പുനരുജ്ജീവിപ്പിക്കും
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 7 മികവിന്‍റെ കേന്ദ്രങ്ങള്‍
ഹോട്ടലുകൾ നിർമ്മിക്കാൻ വായ്പ
50 കോടി രൂപ വരെ കെഎഫ്സി വഴി വായ്പ് നൽകും
വിദേശ ടൂറിസ്റ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹോട്ടലുകൾ നിലവിൽ കുറവാണ്
അത് മറികടക്കാനാണ് 50 കോടി വായ്പ
ഉള്‍നാടന്‍ ജലഗതാഗതം പുനരുജ്ജീവിപ്പിക്കും
കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍
കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കും
2026ഓടെ പൂര്‍ത്തിയാക്കും
500 കോടി രൂപ കിഫ്ബി വഴി
റോഡുകൾക്ക് 3061 കോടി