കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കി. അതേസമയം അലന്റെ ജാമ്യം തുടരും. ത്വാഹ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അലന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നാണ് കോടതിയുടെ വിശദീകരണം. ത്വാഹയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റും.
എന്‍ ഐ എ നല്കിയ അപ്പീലിലാണ് ഹൈക്കോടതിയപടെ ഉത്തരവ്. ത്വാഹയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യുഎപിഎ കേസ് നിലനിര്‍ത്താന്‍ പര്യാപ്തമാണെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2019 നവംബര്‍ ഒന്നിനായിരുന്നു ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2020 സെപ്തംബര്‍ ഒമ്പതിന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.