സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ബസിനടിയിലേക്ക് തെറിച്ചുവീണു; ഇരുകാലുകള്‍ക്കും പരിക്ക്

കുമ്പള കുണ്ടങ്കാരടുക്കയിലെ വി.എസ് വിനീഷിനാണ് പരിക്കേറ്റത്

മേല്‍പ്പറമ്പ് : സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് യുവാവ് ബസിനടിയിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ യുവാവിന്റെ ഇരുകാലുകള്‍ക്കും പരിക്കേറ്റു. കുമ്പള കുണ്ടങ്കാരടുക്കയിലെ വി.എസ് വിനീഷി(23)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ കളനാട് കട്ടക്കാലിലാണ് അപകടമുണ്ടായത്. വിനീഷ് ഓടിച്ചുപോകുകയായിരുന്ന ബൈക്കില്‍ കൈനോത്ത് ഭാഗത്ത് പോകുന്ന പോക്കറ്റ് റോഡില്‍ നിന്നും വന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ യുവാവ് കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വിനീഷിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിനീഷിന്റെ പിതാവ് എന്‍.വി വിനോദ് കുമാറിന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it