സ്‌കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റാസി, സുഹൃത്ത് കോഴിക്കോട് സ്വദേശി നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

കാസര്‍കോട് : സ്‌കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റാസി(24), സുഹൃത്ത് കോഴിക്കോട് സ്വദേശി നാസര്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.

പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടറിന് പിറകില്‍ ലോറി ഇടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന നാസറിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it