ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചനിലയില്‍

കുറ്റിക്കോല്‍ പയന്തങ്ങാനത്തെ ഓട്ടോറിക്ഷ ഡ്രൈവറും മുന്‍ പ്രവാസിയുമായ സുരേഷാണ് മരിച്ചത്

കുറ്റിക്കോല്‍: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചനിലയില്‍. കുറ്റിക്കോല്‍ പയന്തങ്ങാനത്തെ ഓട്ടോറിക്ഷ ഡ്രൈവറും മുന്‍ പ്രവാസിയുമായ സുരേഷാ(45)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. വെട്ടേറ്റ ഭാര്യ സിനി അയല്‍വീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് സുരേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സിനിയെ സമീപവാസികളാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്ക് അഞ്ചും ഒന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്.

Related Articles
Next Story
Share it