ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്തെ വിജയന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്തെ വിജയന്‍(45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. വിജയന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് ഗുരുതമായി പരിക്കേറ്റ വിജയനെ സന്നദ്ധ പ്രവര്‍ത്തകരെത്തി കാഞ്ഞങ്ങാട് ഐഷാല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it