ബൈക്കില്‍ കടത്തിയ 4 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം കുഞ്ചത്തൂര്‍ പദവിലെ കെ.എം.യാസിന്‍ ഇമ്രാജിനെ ആണ് അറസ്റ്റ് ചെയ്തത്

കാസര്‍കോട്: ബൈക്കില്‍ കടത്തിയ നാലുഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പദവിലെ കെ.എം.യാസിന്‍ ഇമ്രാജിനെ(36) ആണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് പ്രശോഭിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചരാത്രി 11 മണിയോടെ കുഞ്ചത്തൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് കെ.എ.21 വൈ 0568 റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് നാലുഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെത്തിയത്.

ബൈക്കും മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത എക്‌സൈസ് യാസിന്‍ ഇമ്രാജിനെതിരെ എന്‍ഡിപിഎസ് ആക്ട് ചുമത്തി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.ബി.സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.വി ഷിജിത്ത്, സോനു സെബാസ്റ്റിയന്‍, ടി.വി.അതുല്‍, എല്‍ മോഹന കുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.റീന എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it