യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തി; ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്
കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നും പരാതി

കാഞ്ഞങ്ങാട്: യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിത്താരി മുക്കൂടിലെ കെ.വി അനീഷ്, മാതാപിതാക്കളായ കെ.വി അശോകന്‍, നാരായണി ബന്ധുക്കളായ അരുണി, അശ്വതി എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
യുവതിയെ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ഒരുമിച്ച് താമസിക്കണമെങ്കില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷവും പീഡനം തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
Next Story