മകന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം

അംഗഡി മുഗര്‍ ചിങ്കന മുഗരിലെ നവീന്‍ ചന്ദ്ര ഷെട്ടിയുടെ ഭാര്യ സുലോചന ആണ് മരിച്ചത്

അംഗഡിമുഗര്‍: മകന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം. അംഗഡി മുഗര്‍ ചിങ്കന മുഗരിലെ നവീന്‍ ചന്ദ്ര ഷെട്ടിയുടെ ഭാര്യ എം.കെ.എച്ച്. സുലോചന(56) ആണ് മരിച്ചത്. മകന്‍ അഭിഷേക്ക് ഷെട്ടി ഓടിച്ച ബൈക്കിന്റെ പിറകില്‍ ഇരിക്കുകയായിരുന്നു സുലോചന. കലാനഗര്‍ ചിങ്കനമുഗര്‍ റോഡില്‍ എത്തിയപ്പോള്‍ എതിര്‍ ദിശയില്‍ അമിത വേഗതയില്‍ വന്ന വാഹനത്തിന് തട്ടാതിരിക്കാന്‍ വേണ്ടി ബൈക്ക് വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ സുലോചനയെ ആദ്യം കുമ്പള സ്വകാര്യ ആസ്പത്രിലും പിന്നീട് നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗ്ലൂരുവിലെ ആസ് പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു. മറ്റു മക്കള്‍: അമ്യത് ഷെട്ടി. അക്ഷയ് ഷെട്ടി.

Related Articles
Next Story
Share it