കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് മര്‍ദ്ദനം; 3 പേര്‍ക്കെതിരെ കേസ്
ഷിറിബാഗിലു കളത്തിങ്കാലിലെ ശിഹാബുദ്ദീന്റെ മകള്‍ സി ഷൈലയ്ക്കാണ് മര്‍ദ്ദനമേറ്റത്

കാസര്‍കോട്: സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷിറിബാഗിലു കളത്തിങ്കാലിലെ ശിഹാബുദ്ദീന്റെ മകള്‍ സി ഷൈല (23)യുടെ പരാതിയില്‍ ഭര്‍ത്താവ് ചെങ്കള നാലാംമൈലില്‍ റഹ്‌മത്ത് നഗറിലെ ഷിഫാറത്തലി, പിതാവ് മുഹമ്മദ്, മാതാവ് മുംതാസ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്.
2023 നവംബര്‍ 12നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ദുബായിലും ഭര്‍തൃവീട്ടിലും താമസിച്ചു വരുന്നതിനിടയില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഷൈലയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഭര്‍തൃ പിതാവ് മുഹമ്മദ്, മാതാവ് മുംതാസ് എന്നിവര്‍ ചേര്‍ന്ന് വീട്ടിനകത്ത് വച്ച് ഷൈലയെ തള്ളി താഴെ ഇടുകയും മുടിക്ക് പിടിച്ചും ചവിട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി.
Next Story

