വോര്‍ക്കാടിയില്‍ വീടിന്റെ ഷെഡില്‍ സൂക്ഷിച്ച 116 കിലോയിലധികം കഞ്ചാവ് പിടികൂടി; ടെമ്പൊ കസ്റ്റഡിയില്‍

പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ഹൊസങ്കടി : വോര്‍ക്കാടിയില്‍ വന്‍ കഞ്ചാവ വേട്ട. വീടിന്റെ ഷെഡില്‍ സൂക്ഷിച്ച 116.200 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ടെമ്പോയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മഞ്ചേശ്വരം പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വോര്‍ക്കാടി പഞ്ചായത്തിലെ സുള്ളിമെ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ഒരു സ്വകാര്യ വക്തിയുടെ വീടിന് സമീപത്തെ ഒഴിഞ്ഞ ഷെഡില്‍ നാല് പ്ലാസ്റ്റിക്ക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും ഷെഡിന്റെ സമീപത്ത് നിര്‍ത്തിയിട്ട ടെമ്പോയുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it