വിജിലന്‍സ് ഡി.വൈ.എസ്.പി വി. ഉണ്ണികൃഷ്ണന് ബാഡ് ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം

2024 ലെ പുരസ്‌ക്കാരമാണ് കാഞ്ഞങ്ങാട് സ്വദേശിയായ വി ഉണ്ണികൃഷ്ണന് ലഭിച്ചത്

കാസര്‍കോട്: സംസ്ഥാന വിജിലന്‍സ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ് ജ് ഓഫ് ഓണര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ പുരസ്‌ക്കാരം കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി വി ഉണ്ണികൃഷ്ണന് ലഭിച്ചു.

2024 ലെ പുരസ്‌ക്കാരമാണ് വി ഉണ്ണികൃഷ്ണന് ലഭിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിരുന്നു. രണ്ടു വര്‍ഷത്തോളമായി വിജിലന്‍സില്‍ തുടരുന്ന ഉണ്ണികൃഷ്ണന് 2023 ലും മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിരുന്നു. 2019 ല്‍ ഡിജിപിയുടെ ബാഡ് ജ് ഓഫ് ഓണറും ലഭിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങും.

Related Articles
Next Story
Share it