വീരമലക്കുന്നിലെ മണ്ണിടിച്ചില്‍; സുരക്ഷാ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ ഗതാഗത നിയന്ത്രണം തുടരും

ചെറുവത്തൂര്‍: ദേശീയ പാത 66 ചെറുവത്തൂര്‍ മയ്യിച്ചയില്‍ വീരമലക്കുന്ന്് ഇടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും. സുരക്ഷാ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രണ വിധേയമായിരിക്കും. നിലവില്‍ വലിയ വാഹനങ്ങള്‍ക്ക് മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതും പ്രത്യേക മേല്‍നോട്ടത്തില്‍ ആയിരിക്കും കടത്തിവിടുക. മറ്റ് എല്ലാ യാത്രാ വാഹനങ്ങളും നിലവില്‍ ഏര്‍പ്പെടുത്തിയ താത്കാലിക റൂട്ടിലൂടെ സഞ്ചരിക്കണമെന്നും വീരമലക്കുന്ന് റൂട്ടിലൂടെ ഇത്തരം വാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നും കളക്ടര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ചെറുവത്തൂര്‍- പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നീലേശ്വരം ദേശീയ പാതയില്‍ നിന്നും കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശീയ പാത വഴി സഞ്ചരിക്കണം. പയ്യന്നൂര്‍ ഭാഗത്തുനിന്നും നിലേശ്വരം - കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോത്തായിമുക്ക് - കാങ്കോല്‍ -ചിമേനി കയ്യൂര്‍ -ചായ്യോത്ത് വഴി നിലേശ്വരം ദേശീയ പാതയിലേക്ക് എത്തിച്ചേരണം. കരിവെള്ളൂര്‍ - പാലക്കുന്ന് വെളളച്ചാല്‍ - ചെമ്പ്രകാനം -കയ്യൂര്‍ - ചായ്യോത്ത് വഴിയും നിലേശ്വരത്ത് എത്തിച്ചേരാം.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്നു. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശം നല്‍കി. അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് നടപടി സ്വീകരിക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദേശീയപാത നിര്‍മ്മാണം നടത്തുന്ന വീരമലക്കുന്ന് ,മട്ടലായി കുന്ന്, ബേവിഞ്ച തെക്കില്‍ കുന്ന് എന്നിവിടങ്ങളിലും വെള്ളരിക്കുണ്ട് താലൂക്കിലെ മലയോര പ്രദേശങ്ങളിലും കള്ളാര്‍ മേഖലയിലും മണ്ണിടിച്ചിലിനെതിരെ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. കടലേറ്റം രൂക്ഷമായ മേഖലയില്‍ അതീവ ജാഗ്രത പാലിക്കുന്നതിന് കലക്ടര്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കട