വയോസേവന പുരസ്‌കാരത്തില്‍ തിളങ്ങി കാസര്‍കോട് ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോ സേവന പുരസ്‌കാരത്തില്‍ മികച്ച ജില്ലാ പഞ്ചായത്തായി കാസര്‍കോടിനെ തിരഞ്ഞെടുത്തു. പൊതുസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വയോജന സൗഹൃദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള പ്രവര്‍ത്തനമികവിനാണ് പുരസ്‌കാരം. ആരോഗ്യകേന്ദ്രങ്ങളില്‍ വയോജന സൗഹൃദ പ്രവേശന മാര്‍ഗ്ഗങ്ങള്‍, കാത്തിരിപ്പ് മുറികള്‍, ഇരിപ്പിട സൗകര്യങ്ങള്‍, കുടിവെള്ള സൗകര്യം, ശുചിമുറികള്‍ തുടങ്ങിയവ സജ്ജമാക്കി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി
ഡോ.ആര്‍ ബിന്ദു തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വയോ സേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Next Story