ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജ് സജീവമാകുന്നു; ഇന്ന് വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങും

കാസര്‍കോട്: മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരത്തിന് പിന്നാലെ ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയവരില്‍ ചില വിദ്യാര്‍ഥികള്‍ ഇന്ന് ഔദ്യോഗികമായി പ്രവേശനം നേടിയേക്കും. എന്നാല്‍ പ്രവേശനം സംബന്ധിച്ച് വ്യക്തത ലഭിക്കാന്‍ അടുത്ത രണ്ട് ഘട്ട അലോട്ട്‌മെന്റ് കൂടി പൂര്‍ത്തിയാവേണ്ടതുണ്ട്. സെപ്തംബര്‍ 30ന് അലോട്ട്‌മെന്റ് പൂര്‍ത്തിയാവും. രണ്ടം ഘട്ട അലോട്ട്‌മെന്റില്‍ തന്നെ 50 സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശനം നേടുമെങ്കിലും ഇവര്‍
മൂന്നാം ഘട്ട അലോട്ട്‌മെന്റില്‍ മറ്റ് കോളജുകളിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ആ ഒഴിവുകളിലേക്ക് മൂന്നാംഘട്ട അലോട്ട്‌മെന്റില്‍ പുതിയ വിദ്യാര്‍ഥികള്‍ വരും. മൊത്തം 50 സീറ്റുകളിലേക്കാണ് കാസര്‍കോട് െപ്രവേശനം. നേരത്തേ തന്നെ പ്രവര്‍ത്തിച്ചു വരുന്ന മറ്റു ജില്ലകളിലെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് വിദ്യാര്‍ഥികള്‍ പ്രവേശനം നേടി ക്ലാസ് തുടങ്ങും.
കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നിരുന്നു. ആവശ്യമായ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്നതി നായുള്ള ക്ലാസ് മുറികള്‍ സജ്ജമായിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെര്‍ക്കള യില്‍ താല്‍ക്കാലികമായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയാണ് താമസിപ്പിക്കുക. ക്യാംപസിനകത്ത് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി ട്ടുണ്ടെങ്കിലും. ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി കൂടി പൂര്‍ത്തിയാകാത്തതിനാലാണ് താല്‍ക്കാലിക ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കാനും മെഡ ക്കല്‍ കോളജില്‍ മിനി കാഫേറ്റിരീയ ആരംഭിക്കാനും കൂടുംബശ്രീ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.