ഉഡുപ്പി-കരിന്തളം 400 കെ.വി പദ്ധതി ഇനിയും വൈകും; നഷ്ടപരിഹാര തര്‍ക്കം പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് മന്ത്രി

കാസര്‍കോട്: ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉഡുപ്പി-കരിന്തളം 400 കെ.വി ലൈന്‍ പദ്ധതി പൂര്‍ത്തീകരണം ഇനിയും വൈകും. പദ്ധതി അന്തിമ ഘട്ടത്തിലെത്തിയെങ്കിലും കര്‍ണാടകയില്‍ നിന്ന് 400 കെ.വി ലൈന്‍ എത്തിക്കേണ്ട വര്‍ക്ക് ചെയ്തുതീര്‍ക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സ്ഥല ഉടമകളുമായുള്ള നഷ്ടപരിഹാര തര്‍ക്കം പ്രതിസന്ധി സൃഷ്ടിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നിട്ടും ചര്‍ച്ചയിലെ തീരുമാനങ്ങളില്‍ നിന്ന് സ്ഥല ഉടമകള്‍ പിന്നോട്ട് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭൂമിയുടെ വിലയെക്കാളും കൂടിയ വില നല്‍കാന്‍ ആദ്യ ഘട്ടത്തില്‍ തന്നെ ധാരണയായിരുന്നു. എന്നാല്‍ സ്ഥലം ഉടമകള്‍ ഇതിലും കൂടുതല്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് സ്വപ്ന പദ്ധതി മുന്നോട്ട് പോവാത്ത സാഹചര്യം വന്നത്. പദ്ധതിക്ക് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ എം.എല്‍.എ മാരുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടായിരുന്നുവെന്ന് മന്ത്രി ഉത്തരദേശത്തോട് പറഞ്ഞു.