പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ 85,000 രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ചുകടത്തി

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനകപ്പള്ളിയില്‍ ശ്മശാന ഭൂമിയോട് ചേര്‍ന്ന രണ്ട് കൂറ്റന്‍ മരങ്ങളാണ് മോഷണം പോയത്

കാഞ്ഞങ്ങാട് : പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ 85,000 രൂപയോളം വില വരുന്ന മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനകപ്പള്ളിയില്‍ ശ്മശാന ഭൂമിയോട് ചേര്‍ന്ന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ രണ്ട് കൂറ്റന്‍ മരങ്ങളാണ് മോഷണം പോയത്.

സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് ഡിവിഷന്‍ ഓവര്‍സിയര്‍ നര്‍ക്കിലക്കാട്ടെ പി.കെ കാര്‍ത്തികയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാര്‍ത്തികയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടക്കുന്ന റോഡരികിലെ മരമാണ് ഈ മാസം 11 നും 15 നും ഇടയിലുള്ള ദിവസങ്ങളില്‍ മോഷണം പോയത്.

Related Articles
Next Story
Share it