തൃക്കണ്ണാട് കടലാക്രമണം; എം.എല്‍.എമാര്‍ മന്ത്രിയെ കണ്ടു; ആദ്യഘട്ടം 25 ലക്ഷം രൂപ

തിരുവനന്തപുരം: തൃക്കണ്ണാട് പരിസരത്ത് രൂക്ഷമാകുന്ന കടലാക്രമണം ചെറുക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പുവും എം.രാജഗോപാലനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് ചര്‍ച്ച നടത്തി. നടത്തി. കടലാക്രമണം ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

തൃക്കണ്ണാട് , കോട്ടിക്കുളം, ചിറമ്മല്‍ എന്നിവിടങ്ങളില്‍ കടലേറ്റം രൂക്ഷമായിരിക്കുകയാണ്. തൃക്കണ്ണാട് സംസ്ഥാന പാതയ്ക്ക് സമീപം വരെ കടലെത്തിയ അവസ്ഥയാണ്. തൊട്ടടുത്തുള്ള തൃക്കണ്ണാട് ക്ഷേത്രവും ഭീഷണിയിലാണ്. തൊട്ടടുത്തുള്ള ഭഗവതി മണ്ഡപത്തിന്റെ ചുമരുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. കടലേറ്റ്ത്തില്‍ വീഴാറായ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചു.

കടലേറ്റം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉദുമ പഞ്ചായത്ത് ഓഫിസീലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it