പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
മൂന്ന് വര്‍ഷത്തോളമായി പീഡനം തുടരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്

കുമ്പള: പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനടക്കം രണ്ടുപേരെ കുമ്പള പൊലീസും ഒരാളെ കാസര്‍കോട് പൊലീസും അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ അധ്യാപകനും ബദിയടുക്കയില്‍ താമസക്കാരനുമായ സിനാന്‍(33), മൊഗ്രാലിലെ റിഫായി (37 ) എന്നിവരെയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്.
അബ്ദുല്‍ മജീദി(43)നെ ആണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ്. മൂന്ന് വര്‍ഷത്തോളമായി പീഡനം തുടരുന്നുവെന്നും പ്രതികള്‍ പല പ്രാവശ്യം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. മദ്രസ അധ്യാപകനായ സിനാന്‍ മദ്രസക്ക് സമീപത്ത് വെച്ചും റിഫായി വീട്ടില്‍ വെച്ചുമാണ് പീഡിപ്പിച്ചത്. കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മജീദ് തന്റെ കടയില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.