ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍; തൃക്കണ്ണാട് ഭക്തരുടെ എണ്ണത്തില്‍ കുറവ്

ഉദുമ: കര്‍ക്കിടക വാവ്് ദിനത്തില്‍ പിതൃസ്മരണ പുതുക്കാന്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍. ഉത്തരകേരളത്തില്‍ ബലിതര്‍പ്പണത്തിന് പ്രസിദ്ധമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഇത്തവണ കര്‍ശന നിയന്ത്രണത്തോടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. കടലേറ്റം രൂക്ഷമായതിനാല്‍ സുരക്ഷാ നടപടികള്‍ പാലിച്ചു. ക്ഷേത്രത്തിന്റെ മുന്‍വശത്തെ സംസ്ഥാനപാത വരെയുള്ള കടല്‍ത്തീരം ഇടിഞ്ഞതിനാല്‍ ഇത്തവണ കുളിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചെറുവത്തൂര്‍ മയ്യിച്ചയില്‍ വീരമലക്കുന്ന് ഇടിഞ്ഞ് ഗതാഗതം വഴിതിരിച്ചുവിട്ടതിനാലും തൃക്കണ്ണാട്ടെ കടലേറ്റം കാരണവും ഭക്തരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായി.
ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ രാവിലെ 5.30ന് 20 കാര്‍മികരുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. കടല്‍ക്കരയിലേക്ക് പോവുന്നത് തടയാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കടല്‍ത്തീരത്ത് പൊലീസ്, കോസ്റ്റ്ഗാര്‍ഡ് , അഗ്‌നിരക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സുരക്ഷയൊരുക്കി. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസും ഏര്‍പ്പെടുത്തിയിരുന്നു. ബലിതര്‍പ്പണത്തിന് ശേഷം പിണ്ഡം ഒഴുക്കാന്‍ കടല്‍ത്തീരത്തേക്ക് ചെറിയ വഴി താത്കാലികമായി ഒരുക്കിയിരുന്നു. കടലേറ്റമുള്ളതിനാല്‍ പിണ്ഡം കടലിലൊഴുക്കിയ ശേഷം കടല്‍വെള്ളം തലയില്‍ കുടഞ്ഞ് ചടങ്ങ് പൂര്‍ത്തിയാക്കി ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ തൊഴുതാണ് വിശ്വാസികള്‍ മടങ്ങിയത്. മന്നാണ് നിര്‍ദേശം.