കാസര്‍കോട് നഗരത്തിലെ കടകളില്‍ മോഷണവും മോഷണശ്രമവും

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എം.ജി റോഡിലെ നിരവധി കടകളില്‍ മോഷണവും മോഷണശ്രമവും ഉണ്ടായി. ഫോര്‍ട്ട് റോഡ് സ്വദേശിനി ശാലിനിയുടെ ഉടമസ്ഥതയില്‍ എം.ജി. റോഡില്‍ പ്രവര്‍ത്തിക്കുന്ന വിന്നര്‍ ഫൂട്ട്വെയര്‍, യൂസഫിന്റെ ഉടമസ്ഥതയിലുള്ള മിനിമാര്‍ട്ട് ഗ്രോസറി ഷോപ്പ്, മാങ്ങാട്ടെ എം.കെ. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ആശ്വാസ് കമ്യൂണിറ്റി ഫാര്‍മസി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇതിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ചെങ്കള പാണലം സ്വദേശി അബ്ദുല്‍ഖാദറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയിലെ പൂട്ടും തകര്‍ത്ത നിലയിലാണ്. ഇവിടെനിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്നാണ് വിവരം.

യൂസഫിന്റെ കടയില്‍ നിന്ന് കുറച്ച് തുക നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇവിടെ നിന്ന് ജ്യൂസ് കുടിച്ചാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. ജ്യൂസിന്റെ ഒഴിഞ്ഞ പാക്കറ്റുകള്‍ കടയിലെ മേശപ്പുറത്ത് കണ്ടെത്തി. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസും വ്യാപാരി നേതാക്കളും കട സന്ദര്‍ശിച്ചു. മറ്റ് കടകളിലും മോഷണശ്രമം നടന്നതായി വിവരമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it