നീലേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ചത് ചെറുവത്തൂരിലെ അധ്യാപിക കീര്‍ത്തന

ഉച്ചയോടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ചെറുവത്തൂരിലെ അധ്യാപികയും തുരുത്തി വാഴവളപ്പില്‍ കൃഷ്ണന്റെ മകളുമായ കീര്‍ത്തന(25)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.50മണിയോടെയാണ് സംഭവം.

നീലേശ്വരം കറുത്ത ഗേറ്റ് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം പാളത്തിനരികിലൂടെ നടന്നു വരികയായിരുന്ന യുവതി കുതിച്ചു വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

സംഭവം കണ്ട ഒരാള്‍ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയുടെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഉച്ചയോടെ ബന്ധുക്കളെത്തിയാണ് മരിച്ചത് കീര്‍ത്തനയാണെന്ന് തിരിച്ചറിഞ്ഞത്.

നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കീര്‍ത്തന ട്രെയിനിന് മുന്നില്‍ ചാടി മരിക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it