തലപ്പാടിയില്‍ അപകടം തുടര്‍ക്കഥ ; എം.എല്‍.എയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും

മഞ്ചേശ്വരം: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗില്‍ അലംബാവം കാണിക്കുന്ന വാഹന ഡ്രൈവര്‍ക്കെതിരെ ഇനി പിടിവീഴും. അശ്രദ്ധമായ ഡ്രൈവിംഗ്, ലഹരി ഉപയോഗം, വാഹനങ്ങളുടെ ഫിറ്റ്‌നസ് എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ്, എന്‍.എച്ച്.എ.ഐ, യു.എല്‍.സി.സി, ആര്‍.ടി.ഒ, പൊലീസ്, വിദഗ്ധര്‍, എന്നിവരടങ്ങുന്ന സംഘം സംയുക്തമായി തലപ്പാടിയില്‍ പരിശോധന നടത്തും. എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഡ്രൈവര്‍മാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വാഹന പരിശോധനകള്‍ കര്‍ശനമായി നടത്തുന്നുണ്ടെന്ന് ആര്‍.ടി.ഒ അറിയിച്ചു. റോഡ് മൂന്ന് വരിയില്‍ നിന്നും വരിയിലേക്ക് ചുരുങ്ങുന്ന ഭാഗത്തെ പ്രശ്നങ്ങളും ആശയകുഴപ്പങ്ങളും പരിഹരിക്കുന്നതിനുള്ള സംയുക്ത പരിശോധന എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയില്‍ നടത്തുമെന്നും ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it