കുറ്റിക്കോലില്‍ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കുറ്റിക്കോല്‍ കളക്കരയിലെ സി.ഗിരീഷിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്

കുറ്റിക്കോല്‍: ഒമ്പത് വര്‍ഷം മുമ്പ് കുറ്റിക്കോലില്‍ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കുറ്റിക്കോല്‍ കളക്കരയിലെ സി.ഗിരീഷിനെ(45)യാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ് നാട് തിരുപ്പൂരിലെ ഗണപതി പാളയത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

2016ല്‍ കളക്കരയില്‍ എ.എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അക്രമിച്ച കേസിലും 2024ല്‍ ഭാര്യയെയും മകനെയും മര്‍ദ്ദിച്ച കേസിലും പ്രതിയാണ് ഗിരീഷ് എന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഗിരീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്റെ നിര്‍ദ്ദേശപ്രകാരം ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം നിഷാന്ത് പെരിയ, ടി രജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗിരീഷിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it