കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുടെ ഐ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മുളിയാര്‍ പള്ളം ഹൗസിലെ അലി അസ്‌കറിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുടെ ഐ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ പള്ളം ഹൗസിലെ അലി അസ്‌കറിനെ (21)യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ കോട്ടച്ചേരി കുന്നുമ്മല്‍ സ്വദേശി ഋതികിന്റെ ഐ ഫോണ്‍ കവര്‍ന്നത്.

ഋതിക് കാഞ്ഞങ്ങാട് ടി ബി റോഡില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു വരുമ്പോള്‍ പ്രതി ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ഭാര്യയെ വിളിക്കാനെന്ന് പറഞ്ഞ് ഐ ഫോണ്‍ വാങ്ങുകയും തുടര്‍ന്ന് ഫോണുമായി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഋതികിന്റെ പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെ മാവുങ്കാലിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് അലി അഷ്‌കറിനെ പിടികൂടിയത്. ഋതികും സഹോദരനും പ്രതിയെ കണ്ടെത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Related Articles
Next Story
Share it