ട്രെയിന്‍ യാത്രക്കിടെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പണവും ഫോണും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
പട്ടാമ്പി കൊണ്ടൂര്‍ കാരയിലെ സൈനുല്‍ ആബിദിനെയാണ് റെയില്‍വെ പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് പിടികൂടിയത്

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കിടെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പണവും ഫോണും രേഖകളും കവര്‍ന്ന കേസിലെ പ്രതിയെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ഓങ്കല്ലൂര്‍ കൊണ്ടൂര്‍ കാരയിലെ സൈനുല്‍ ആബിദിനെ(46)യാണ് റെയില്‍വെ പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് പിടികൂടിയത്.
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ ആസിഫിന്റെ പണവും രേഖകളും ഫോണും വാഹനത്തിന്റെ താക്കോലുമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആസിഫ് ഷൊര്‍ണൂര്‍ എത്തുന്നതിന് മുമ്പ് നോക്കിയപ്പോള്‍ ബാഗ് കാണാനില്ലായിരുന്നു. മോഷണം പോയെന്ന് വ്യക്തമായതോടെ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലിറങ്ങി പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Next Story

