തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് സണ്ണി ജോസഫ്
സംസ്ഥാന സര്‍ക്കാറിന്റെ വിലക്കയറ്റമടക്കമുള്ള ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താവും തിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ ജനവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് സണ്ണി ജോസഫ്. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശകം-25 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ വിലക്കയറ്റമടക്കമുള്ള ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താവും തിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായിരിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റവും വലിയ ദുരിതം അനുഭവിക്കുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരമുള്ള നിയമനം സി.പി.എം പാര്‍ട്ടിക്കാര്‍ക്ക് മാത്രമായിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിച്ചുരുക്കി. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും ഫണ്ട് അനുവദിക്കുന്നില്ല. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ കാര്യം പരിതാപകരമാണ്. ഇതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇതിനെതിരെ എല്ലാമുള്ള വിധിയെഴുത്താവും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മിഷന്‍ -2025 ആരംഭിച്ച് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് എല്ലായിടത്തും നിര്‍ത്തിയിട്ടുള്ളത്. യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡണ്ട് സിജു കണ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു.

