സഹപാഠിയോട് സംസാരിച്ച വിദ്യാര്‍ഥിക്ക് വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
എന്‍മകജെ സ്വദേശി പത്മരാജിനെയാണ് കസ്റ്റഡിയിലെടുത്തത്

പെര്‍ള: സഹപാഠിയോട് സംസാരിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. എന്‍മകജെ സ്വദേശി പത്മരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ അവിടുത്തെ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
വിട്ള ബസ് സ്റ്റാന്റിന് സമീപം സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയോട് പത്മരാജ് അപമര്യാദയായി പെരുമാറുകയും വധഭീഷണി മുഴക്കുകയുമായിരുന്നു എന്നാണ് പരാതി. വിദ്യാര്‍ത്ഥി ഇതുസംബന്ധിച്ച് വിട് ള പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് നടപടിയിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.
Next Story