ബട്ടത്തൂരില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മംഗളൂരു കോളേജിലെ വിദ്യാര്‍ത്ഥിയും കുണിയയിലെ കെ.വി അബ്ദുല്ലയുടെ മകനുമായ അബ്ദുല്‍ റഹ്‌മാന്‍ ഫാരിസ് ആണ് മരിച്ചത്

പെരിയാട്ടടുക്കം: ബട്ടത്തൂരില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരുവിലെ കോളേജിലെ വിദ്യാര്‍ത്ഥിയും കുണിയയിലെ കെ.വി അബ്ദുല്ലയുടെ മകനുമായ അബ്ദുല്‍ റഹ്‌മാന്‍ ഫാരിസ്(19) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്.

ബട്ടത്തൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. എസ്.എസ്.എഫ് മുന്‍ കുണിയ യൂണിറ്റ് സെക്രട്ടറിയാണ്. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Related Articles
Next Story
Share it