കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കല്ലുവെട്ട് കുഴിയില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ഓണിബാഗിലു അരണകുഴിയിലെ മുഹമ്മദിന്റെയും ഖദിജത്ത് ഖുബ് റയുടെയും മകള്‍ ഫാത്തിമത്ത് ഹിബയാണ് മരിച്ചത്

പുത്തിഗെ: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കല്ലുവെട്ടു കുഴിയില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഓണിബാഗിലു അരണകുഴിയിലെ മുഹമ്മദിന്റെയും ഖദിജത്ത് ഖുബ് റയുടെയും മകളും ബാഡൂര്‍ എ.എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്ത് ഹിബ(8)യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി കല്ലുവെട്ട് കുഴിയില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.

ആറ് മണിയോടെ കല്ലുവെട്ടു കുഴിയില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍ : ഹബീബ് റഹ്‌മാന്‍, ആയിഷത്ത് ഷിബ.

Related Articles
Next Story
Share it