സ്‌കൂട്ടര്‍ മരത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു
കൊടിയമ്മ ചൂരിത്തടുക്കയിലെ റസാഖ്- റംസീന ദമ്പതികളുടെ മകളും കൊടിയമ്മ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ റിസ്വാന ആണ് മരിച്ചത്

കുമ്പള: സ്‌കൂട്ടര്‍ മരത്തിലിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു. കൊടിയമ്മ ചൂരിത്തടുക്കയിലെ റസാഖ്- റംസീന ദമ്പതികളുടെ മകളും കൊടിയമ്മ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ റിസ്വാന(15) ആണ് മരിച്ചത്. റിസ്വാനയുടെ കൂടെ യാത്ര ചെയ്തിരുന്ന നിസാര പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഉച്ചയോടെ ആസ്പ്രത്രി വിട്ടു.
വ്യാഴാഴ്ച രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കൊടിയമ്മ പൂക്കട്ടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചതിന് ശേഷം മതിലില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ അപകട സ്ഥലത്ത് നിന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കുമ്പള ജില്ലാ സഹകരണ ആസ്പത്രിയിലാണ് എത്തിച്ചത്. റിസ്വാനയുടെ നില ഗുരുതരമായതിനാല്‍ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

