കുണ്ടംകുഴി സ്ക്കൂളിൽ വിദ്യാർത്ഥിക്ക് അധ്യാപകൻ്റെ മർദ്ദനം: കർണപുടം തകർന്നു

കുണ്ടംകുഴി: 10-ാം ക്ലാസ് വിദ്യാർഥിക്ക് ഹെഡ്മ‌ാസ്റ്ററുടെ മർദനം. കുണ്ടംകുഴി ജിഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. മർദനത്തെത്തുടർന്ന് വിദ്യാർഥിയുടെ കർണപുടം തകർന്നതായാണ് പരാതി. സ്‌കൂൾ അസംബ്ലിയിൽ നിൽക്കുന്നതിനിടെ ചരൽക്കല്ല് കാലുകൊണ്ടു നീക്കി എന്ന കാരണത്താലാണ് വിദ്യാർഥിയെ മർദിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു വിഷയത്തിനാസ്‌പദമായ സംഭവം നടന്നത്. എന്നാൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്‌തതെന്നാണ്‌ ഹെഡ്മാസ്റ്ററിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസിനും ബാലവകാശ കമ്മിഷനും വിദ്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it