കുമ്പളയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് പതിച്ചു; സംഭവം പുലര്‍ച്ചെയായതിനാല്‍ ഒഴിവായത് വന്‍ദുരന്തം
കുമ്പള- ബദിയഡുക്ക റോഡിലുള്ള മൂന്നുനില കെട്ടിടത്തിന്റെ ഇരുമ്പ് ഷീറ്റാണ് കാറ്റില്‍ പറന്ന് റോഡിലേക്ക് വീണത്

കുമ്പള: നഗരത്തില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് കെട്ടടത്തിന്റെ ഇരുമ്പ് മേക്കൂര തകര്‍ന്ന് റോഡിലേക്ക് പതിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടം. പുലര്‍ച്ചെ ആയതിനാല്‍ റോഡില്‍ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നില്ല. ഇതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
കുമ്പള- ബദിയഡുക്ക റോഡിലുള്ള മൂന്നുനില കെട്ടിടത്തിന്റെ ഇരുമ്പ് ഷീറ്റാണ് കാറ്റില്‍ പറന്ന് റോഡിലേക്ക് വീണത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മേല്‍ക്കൂര നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. പലയിടങ്ങളിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story